
ബിന്ദു പത്മനാഭൻ
ആലപ്പുഴ: കത്തിക്കരിഞ്ഞ നിലയിൽ ചേർത്തല പള്ളിപ്പുറത്തെ വീട്ടിൽ നിന്നും ശരീരാവശിടങ്ങൾ കണ്ടെത്തിയ കേസിൽ വസ്തു ഇടനിലക്കാനായ വീട്ടുടമ അറസ്റ്റി ലായതോടെ ചേർത്തല നിന്ന് ദുരുഹ സാഹചര്യത്തിൽ കാണാതായ ബിന്ദു പത്മനാഭൻ്റെ തിരോധാനത്തിൻ്റെ ചുരുളഴിയുമെന്ന് സുചന. ചേർത്തല പള്ളിപ്പുറം ഒൻപതാം വാർഡിൽ ചങ്ങത്തറ സെബാസ്റ്യ (65)നെയാണ് കഴിഞ്ഞ ക്രൈംബ്രാഞ്ച് അറസ്റ്റു ചെയ്തത്. ബിന്ദു പത്മനാഭൻ തിരോധന കേസിൽ സെബാസ്റ്യനെഒന്നാം പ്രതിയാക്കി നേരെത്തെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. പല തവണ ഇയാളെ കസ്റ്റഡിയിലെടുത്ത് അന്വേഷണം സംഘം ചോദ്യം ചെയ്തെങ്കിലും ഇയാൾ തുടർച്ചയായി മൊഴി മാറ്റി പറഞ്ഞും രോഗിയായി അഭിനയിച്ചും ഉദ്യോഗസ്ഥരെ കുഴയ്ക്കുകയായിരു ന്നു. നുണ പരിശോധനക്കുള്ള നീക്കവും ഇയാൾ വിസമ്മതം അറിയിച്ച് തടസ്സപ്പെടുത്തി.തുടർന്നും ഉദ്യോഗസ്ഥർ ഇയാളെ നിരീക്ഷിച്ചിരുന്നു. ഏറ്റുമാനൂർ അതിരമ്പുഴ സ്വദേശിനി ജൈനമ്മ യുടെ തിരോധാനവുമായി ബന്ധപ്പെട്ടാണ് സെബാസ്റ്യനെ ഇപ്പോൾ അറസ്റ്റു ചെയ്തത്. ബിന്ദുവിനെ തേടി പോലീസ് നാലുപാടും അന്വേഷിച്ചിട്ടും ജീവിച്ചി രുപ്പുണ്ടോ മരിച്ചോയെന്ന് പോലും കണ്ടെത്താനാകാതെ കുഴയുന്ന സാഹചര്യത്തിലാണ് ജൈനമ്മയുടെ തിരോധാനം സംബന്ധിച്ച കേസ് രജിസ്ട്രർ ചെയ്യുന്നത്2024 ഡിസംബർ 23നാണ് ജൈനമ്മ കാണാതായത്. തുടർന്ന് ബന്ധപ്പെട്ട് കോട്ടയം ക്രൈംബ്രാഞ്ച് സംഘം നടത്തിയ അന്വേഷണത്തിൽ ഇവരുടെ മൊബൈൽ ഫോൺ ടവർ ലെക്കേഷൻ ഒടുവിൽ കാണിച്ചത് പള്ളിപ്പുറത്താണെന്ന് കണ്ടെത്തി. പള്ളിപ്പുറത്തെ പ്രാദേശിക വാട്സപ്പ് ഗ്രുപ്പുകളിൽ ഇവരുടെ ഫോട്ടോ അടക്കം പോലീസ് പ്രസിദ്ധികരിച്ചിരുന്നു. ഇതിനെ പിൻതുടർന്ന് പോലീസ് നടത്തിയ പരിശോധനയിലാണ്സെബാസ്റ്യനുമായി ഇവർക്ക്
ബന്ധമുണ്ടെന്ന് കണ്ടെത്തിയത്. പള്ളിപ്പുറം വിട്ട് ഏറ്റുമാനൂരിൽ താമസമാക്കിയ സെബാസ്റ്യനെതന്ത്രപൂർവം വലയിലാക്കി നടത്തിയ ചോദ്യം ചെയ്യലിനെ തുടർന്നാണ് വീടിന്റെ തെക്ക് ഭാഗത്ത് കത്തികരിഞ്ഞ നിലയിൽ ശരീര അവശിഷ്ടങ്ങൾ കണ്ടെത്തി യത്. ഡി.എൻ.എ പരിശോധനക്ക് അടക്കം നടപടികൾ തുടങ്ങി ഇതോടെ ബിന്ദുവിൻ്റെ തിരോധാനം സംബന്ധിച്ച
അന്വേഷണവും സജീവമായി.ചെന്നൈയിൽ എം.ബി.എ പഠനത്തിന് ശേഷം ബംഗളരുരിൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോയ ബിന്ദു വല്ലപ്പോഴുമാണ് നാട്ടിൽ വന്നിരുന്നത്.
മാതാപിതാക്കളുടെ മരണശേഷമാണ് പിന്നീട് നാട്ടിൽ തിരിച്ചെത്തിയത്. ലക്ഷങ്ങൾ വിലയുള്ള വീട്ടുപകരണങ്ങൾ വിൽക്കുകയുംബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങൾ തിരുകെ
വാങ്ങുകയും വൻതുക പിൻവലി ക്കുകയും ചെയ്തു. ഈ കാലഘട്ടത്തിൽ സെബാസ്റ്യ നാണ് ഒപ്പമുണ്ടായിരുന്നത്.ഡ്രൈവറായാണ് ഇയാൾ ഒപ്പം കൂടിയത്. ബിന്ദുവിന്റെ അച്ഛനും അമ്മയും ജീവിച്ചിരിക്കുമ്പോൾ രണ്ടു മക്കൾക്കുമായി സ്വത്തുക്കളുടെ വിൽപത്രം എഴുതി വെച്ചിരുന്നു. വിൽപത്രം നിലനിൽക്കെ മറ്റൊരു വിൽപത്രം തയാറാക്കി സെബാസ്റ്റ്യനും ചേർത്തലയിലെ ആധാരമെഴുത്തു കാരനും ചേർന്ന് 70 സെന്റ് സ്ഥലവും കുടുംബ വീടും മറ്റൊരു ഒരേക്കർ 66 സെന്റ് സ്ഥലവും വിൽപ്പന നടത്തി. 2003 ൽ ഒന്നരമാസത്തെ ഇടവേളയിൽ ഇവരുടെ കുടുംബവുമായി ബന്ധപ്പെട്ട മുഴുവൻ വസ്തു വകകളും വിൽപ്പന നടത്തിയതെന്ന് രേഖകൾ കണ്ടെത്തി.
സെബാസ്റ്യനുമായി ചേർന്ന്റിയൽ എസ്റ്റേറ്റ് ബിസിനസ് നടത്തു കയാണെന്നാണ് ബിന്ദു ബന്ധുക്കളോട് പറഞ്ഞിരുന്നത്. 2013 ഓഗസ്റ്റിൽ മാവേലിക്കരയിൽ മാതാവിന്റെ സഹോദരിയുടെ വീട്ടിൽ ബിന്ദു സെബാസ്റ്യനോടെപ്പം എത്തിയിരു ന്നതായും പിന്നീട് ഇതുവരെ ബിന്ദുവിനെ കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കാട്ടിയാണ് സഹോദരൻ പ്രവീൺ ചേർത്തല പോലീസിൽ പരാതി നൽകിയത്. സെബാസ്റ്യൻ പിടിയിലായതോടെ ബിന്ദു പത്മനാ ഭൻ്റെ തിരോധാനം സംബന്ധിച്ച കേസ് അന്വേഷിക്കുന്ന സംഘം വീണ്ടും നടപടികൾക്ക് ഊർജിതമാക്കി പുതിയ സാഹചര്യത്തിൽ കേസ് അന്വേഷണ ത്തിന് അനുകുലമായ വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉദ്യോഗസ്ഥർ.
Photo Courtesy - Google











